ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്
ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ…