പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം…
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ്…
ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം പതിനായിരക്കണക്കിന് ഭക്തരുടെ…
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ…
അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം…
കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി…
തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ…
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ…
കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ…