ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്. ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു, ഈ കാന്തക്കുന്ന്. ലേ യിൽ നിന്ന് ഏകദേശം ഏഴര കിലോമീറ്റർ. ശ്രീനഗർ-ലഡാക്ക് റോഡിലൂടെ ഏകദേശം 27 കിലോ മീറ്റർ ലേ യുടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഈ മായക്കുന്നിലെത്താം. വീഡിയോ കാണാം ഇവിടെ ഒരു പ്രത്യേക സ്ഥാനത്ത് വാഹനങ്ങൾ നിർത്തിയിട്ടാൽ ആ വാഹനം കയറ്റം കയറുന്നത് കാണാം. എന്റെ വാഹനവും...
Read More...
Read More
ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം. ലഡാക്കിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ നാം കാണുന്ന മനോ-ജൈവോർജ്ജങ്ങളുടെ, അതിശയിപ്പിക്കുന്ന വിശുദ്ധകലയുടെ കലവറയാണ് ഈ സ്പന്ദിക്കുന്ന ശില്പം. ഈ ശില്പത്തിന് ലഡാക്കിന്റെ സ്ഥായിയായ വാസ്തുശീലില്ല. ഈ തൂമഞ്ഞിൻ വെൺമയുള്ള സ്തൂപം ബൌദ്ധനിർമ്മിതിയിൽ നിന്നുതന്നെ വേറിട്ടുനില്ക്കുന്നത് കാണാം. ഈ സ്തൂപത്തിൽ ആലേഖനം ചെയ്ത റിലീഫ് കലാസങ്കേതത്തിനും ഭാരതീയേതരമായ വ്യത്യസ്തതകളുണ്ട്. കൂടുതലും...
Read More...
Read More
ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ യഹൂദർക്കിടയിൽ വർണ്ണവിവേചനങ്ങളും ഉണ്ടായിരുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും...
Read More...
Read More
ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും യാത്രാകപ്പലായാലും ഒരുവേള വള്ളങ്ങളായാലും കെട്ടുവള്ളങ്ങളായാലും പണ്ടത്തെ പത്തേമാരികളായാലും വൈപ്പിൻ അവക്കൊക്കെ ഒരു ഇടത്താവളമോ അഭയാഴിമുഖമോ ആയിരുന്നു. പോർച്ചുഗീസുകാരുടെ കാലത്തും അതങ്ങനെ തന്നെ ആയിരുന്നു. നാവികരുടെ ഈ അഭയാടയാളം കണക്കിലെടുത്താവണം, പോർച്ചുഗീസുകാർ ഇവിടെ കടലിൽ തുറമുഖം തുറക്കുന്നിടത്തായി ഒരു കുരിശ് നാട്ടിയത്. വിശുദ്ധകുരിശ് അടയാളപ്പെടുത്തിയ വൈപ്പിനെ അവർ പിന്നീട് വിശുദ്ധകുരിശിൻറെ...
Read More...
Read More
ത്രേതായുഗത്തിൽ സാക്ഷാൽ ശ്രീരാമൻ ശേഷക്രിയ നടത്തിയ ഒരു ഹോമസ്ഥലിയിലേക്കാണ് ഈ പാലം നമ്മേ കൂട്ടികൊണ്ടുപോകുന്നത്. ത്രിവേണി സംഗമം പുണ്യതീർത്ഥമാവുന്ന ഒരു ജലപരവതാനി കൂടിയാണ് ഈ ഭൂമിക. ഇവിടെ വച്ചാണ് ശ്രീരാമഭക്തനായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ തടഞ്ഞാക്രമിച്ചത്. തുടർന്നുണ്ടായ യുദ്ധത്തിൽ രാവണൻ ജടായുവിന്റെ വായും നടുവും വാലും അറുത്ത് കൊലപ്പെടുത്തിയതും ഇവിടെവച്ചാണ്. ജടായുവിന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ മൂന്നു പ്രദേശങ്ങൾ ഐതിഹ്യപ്രകാരം ഇങ്ങനെ- തല/വായ് ഭാഗം വീണിടം, ആലുവായ മഹാദേവക്ഷേത്രപരിസരം, നടുഭാഗം വീണിടം, നടുങ്ങല്ലൂർ അഥവാ കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രസ്ഥലി, വാൽ ഭാഗം വീണിടം, തിരുവാലൂർ മഹാദേവ ക്ഷേത്രസമീപവും. അതുകൊണ്ടുതന്നെ...
Read More...
Read More
ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ. ഏഴരപള്ളികളിലെ ഈ പള്ളിയും എഡി 52-ൽ വിശുദ്ധ തോമാസ് ശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വസിച്ചുപോരുന്നത്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സുവിശേഷ പ്രചാരണത്തിന് വളക്കൂറുള്ള മലബാർ പ്രദേശം ശ്ലീഹ തെരഞ്ഞെടുത്തതും എടുത്തുപറയത്തക്കതാണ്. ഈ പള്ളിയെ കൂടാതെ, കൊടുങ്ങല്ലൂരിലും പാലയൂരും കൊല്ലത്തും നിരണത്തും നിലക്കലും പിന്നെ കേരള-തമിഴ്നാട് അതിർത്തിയിലെ തിരുവിതാംകോടും വിശുദ്ധ തോമാസ് ശ്ലീഹ പള്ളികൾ സ്ഥാപിച്ചതായാണ്...
Read More...
Read More
ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ എന്നറിയപ്പെടുന്ന മഞ്ഞുമാതാവിന്റെ തിരുസന്നിധിയിൽ. എറണാകുളം വൈപ്പിൻ ദ്വീപിൽ പള്ളിപ്പുറം കോട്ടക്കരികെയാണ് ഈ സവിശേഷമായ മഞ്ഞുമാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച സാക്ഷാൽ പോർച്ചുഗീസ് വാസ്തകലയിലധിഷ്ടിതമായ ദേവാലയമാണിത്. ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും...
Read More...
Read More
കൊച്ചിക്കായൽ ശൃംഖലകൾക്കും അറബിക്കടലിനുമിടയിൽ പ്രകൃതിരമണീയമായ വൈപ്പിൻ ദ്വീപിനോട് ചേർന്നുകിടക്കുന്നു ഈ ക്ഷേത്രം. നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും പിന്നെ പാർവ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീനാരായണഗുരുദേവൻ 1912-ൽ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രപരിപാലനം, പണ്ട് ഗുരുദേവൻ തന്നെ രക്ഷാധികാരിയായിരുന്ന വിജ്ഞാന വർദ്ധിനി സഭക്കാണ്. 1888-ലാണ് ഈ സഭ രൂപം കൊള്ളുന്നത്. അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക ഉയർച്ചയായിരുന്നു ഈ സഭയുടെ ലക്ഷ്യം. ക്ഷേത്രത്തിന് ഇന്നുകാണുന്ന പ്രൌഡിക്കും പെരുമക്കും വിജ്ഞാന വർദ്ധിനി...
Read More...
Read More
തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്. തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള ഉപ്പുവെള്ളത്തെ തടഞ്ഞുനിർത്തി കോൾപാടങ്ങളിൽ പൊന്നുവിളയിക്കാൻ സഹായിച്ചത് ഈ കോൾചിറയായിരുന്നു. പിൽക്കാലത്ത് കോൾചിറ ലോപിച്ച് കോഞ്ചിറ ആയതാണ്. പൌരാണിക തൃശ്ശിവപേരുരിന്റെയും കണ്ടശ്ശാംകടവിന്റെയും വ്യാപാരശൃംഖലയെ ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന കണ്ണിയും കടവുമായിരുന്നു കോഞ്ചിറ കടവ്. തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പലചരക്കുകൾ പ്രത്യേകിച്ചും നെല്ലും തേങ്ങയും വെളിച്ചെണ്ണയും വഞ്ചിമാർഗ്ഗം ക്രയവിക്രയം നടത്തിയിരുന്നത്...
Read More...
Read More
എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി. പക്ഷേ, നാട്ടുരാജാക്കന്മാരുടേയും നാട്ടുതമ്പ്രാക്കന്മാരുടേയും സാമുദായികമായ ഇടപെടലുകൾ മൂലം ഈ പള്ളിക്ക് അന്നാളുകളിൽ നിത്യാരാധനക്കായുള്ള അനുമതി കിട്ടിയില്ല. എന്തായാലും വടക്കൻ പുതുക്കാട് പള്ളിയും മുല്ലശ്ശേരി പള്ളിയും അതിന്റെ വ്യത്യസ്തതകളോടെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. അക്കാലത്ത് ചേരമാൻ പെരുമാൾ രാജാക്കന്മാരുടെ മുസിരിസ്സ് പട്ടണമായ കൊടുങ്ങല്ലൂരിന് മഹോദേവ നഗരം അഥവാ മകോദേവ നഗരം...
Read More...
Read More