ചൂളം വിളിക്കുന്ന നാഥുല ചുരം

ചൂളം വിളിക്കുന്ന നാഥുല ചുരം

അതിരാവിലെ ഏതാണ്ട് എട്ടുമണിയോടെ ഞങ്ങൾ നാഥുല ചുരം കാണാൻ പുറപ്പട്ടു. 55 കിലോ മീറ്റർ ദൂരമേ ഗാങ്ങ് ടോക്കിൽ നിന്ന് ഈ ചുരത്തിലേക്ക് ഉള്ളതെങ്കിലും, ഏകദേശം നാലഞ്ചു മണിക്കൂർ യാത്രകാണും. കൈസഞ്ചികളിൽ വിശപ്പടക്കാൻ എന്തെങ്കിലുമൊക്കെ കരുതാൻ ടൂർ മാനേജരുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതുപ്രകാരം…
കരയുന്ന ചോദ്യചിഹ്നങ്ങൾ

കരയുന്ന ചോദ്യചിഹ്നങ്ങൾ

പെഹൽഗാമിലെ കണ്ണീരൊഴിഞ്ഞിട്ടില്ല, ഒഴിയുകയുമില്ല. ഞാനും ആ യാത്രയിൽ ഉൾപ്പെടേണ്ടവനായിരുന്നു. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ തിക്കും തിരക്കും കണക്കിലെടുത്ത്, ഞനെന്റെ യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരക്ക് ഇഷ്ടപ്പെടാത്ത സഞ്ചാരിയാണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഞാൻ തൽക്കാലം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനാവാതെ നാടിനുവേണ്ടി ഹോമിക്കപ്പെട്ട എന്റെ പ്രിയ…
ഭാരതവും തരൂർ ഇഫക്ടും

ഭാരതവും തരൂർ ഇഫക്ടും

മാധ്യമ വർത്തമാനങ്ങളനുസരിച്ച് വിശ്വപൌരൻ എന്ന് ലോകം പ്രശംസിക്കുന്ന ഡോ. ശശി തരൂർ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിൽ ഏതാണ്ട് നിഷ്പ്രഭനാണ്. അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോ. തരൂരിന്റെ, ആരേയും വിസ്മയിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, രാഷ്ട്രമിമാംസക-ബൌദ്ധിക സാന്നിദ്ധ്യത്തിനായി ശ്രമിക്കുകയാണ്. എന്നാൽ, തികഞ്ഞ…
വാൾട്ട് ഡിസ്നിയുടെ ധീരതയുടെ സൌന്ദര്യം കാണാം-ഭാഗം-3

വാൾട്ട് ഡിസ്നിയുടെ ധീരതയുടെ സൌന്ദര്യം കാണാം-ഭാഗം-3

ഞാനിപ്പോഴും ഈ ഡിസ്നിലാന്ഡ് തടാകക്കരയിലാണ്. ഈ നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. ചുറ്റും കുളിർചൊരിയുന്ന പച്ചപരവതാനിയും പൂക്കളും കാണാം. ഈ പച്ചച്ചെടികളിലെല്ലാം ഇവിടുത്തെ ശില്പികൾ മരതകശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ആ ശില്പങ്ങളിൽ ഈ ജലാശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൂരെ ഡിസ്നിലാന്ഡ് ഗോപുരങ്ങൾ തിളങ്ങുന്നുണ്ട്. വീഡിയോ കാണാം.…
ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars)  പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന…
സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ…