ആത്മകഥായനം-ആസ്വാദനം-4

ആത്മകഥായനം-ആസ്വാദനം-4

വളരെ കർക്കശക്കാരനായ പട്ടാള ഉദ്യോഗസ്ഥനായിരുന്നു വില്യമിന്റെ അച്ഛൻ. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു.

അച്ഛനും പെൺമക്കളും ഒരു ഭാഗത്തും, അമ്മയും മകനും മറുഭാഗത്തുമായി കഴിയുന്ന കുടുംബാന്തരീക്ഷമായിരുന്നു വില്യമിന്റേത്. ഈ പുസ്തകത്തിലെ ഭാഷയും പ്രയോഗങ്ങളും എന്നെപ്പോലെയുള്ള ഒരു സാധാരണ വായനക്കാരിക്ക് മനസ്സിലാക്കാൻ കുറച്ചധികം അധ്വാനിക്കേണ്ടിവന്നു.

ഏതോ ചില കാരണങ്ങളാൽ, ധിക്കാരിയായ അച്ഛന് പട്ടാളത്തിലെ ജോലി നഷ്ടപ്പെടുകയും, പിന്നീട് നാട്ടിലേക്ക് മടങ്ങിവന്ന് ജീവിക്കേണ്ടതായി വരികയും ചെയ്യുന്നു. വില്യമിന്റെ ജീവിതം സങ്കീർണ്ണമാവുകയായിരുന്നു.

ഇദ്ദേഹത്തിന്റെ അച്ഛന് സാഹിത്യത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു.

ആത്മകഥായനം എല്ലാം ഓർത്തെടുക്കുന്നുണ്ട്…

“അമ്മ എപ്പോഴും പറയുമായിരുന്നു, അമ്മയായിരുന്നില്ല അച്ഛന്റെ സഹധർമ്മിണി, പുസ്തകങ്ങളായിരുന്നു എന്ന്. പഞ്ചാബിന്റെ ഭൂമിശാസ്ത്രവും സാമൂഹിക പശ്ചാത്തലവും പറയുമ്പോൾ, ദേശീയവികാരം ആളിക്കത്തുന്ന ഒരു ഭൂമികയാണത്. അതുകൊണ്ടുതന്നെ പട്ടാളക്കാർ അവിടെയുള്ളവരുടെ കൺകണ്ട ദൈവങ്ങളാണ്. അമ്മ പറയുമായിരുന്നു, അക്കാലത്ത് കുടുംബവുമായി പുറത്തുപോകുമ്പോൾ പഞ്ചാബിലെ സ്ത്രീകൾ പട്ടാളക്കാരനായ അച്ഛന്റെ കാൽതൊട്ട് വന്ദിക്കാറുണ്ടായിരുന്നത്രേ. അമ്മ അച്ഛനെ അഭിമാനത്തോടെ ആരാധിച്ചിരുന്ന അപൂർവം നിമിഷങ്ങളായിരുന്നു അതൊക്കെയും. ഞാനും അച്ഛനെ അതേ അളവിൽ അഭിമാനത്തോടെ ആരാധിക്കുകയും പരസ്യമായി അഹങ്കരിക്കുകയും ചെയ്യുമായിരുന്നു.”

തുടരും….