ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ യഹൂദർക്കിടയിൽ വർണ്ണവിവേചനങ്ങളും ഉണ്ടായിരുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും...
Read More...
Read More
ലഡാക്കിൽ ലാൻഡ് ചെയ്താൽ പിന്നെ ആദ്യം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിങ്ങനെ-ഇവിടെ പ്രാണവായു അതായത് ഓക്സിജൻ നന്നേ കുറവാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ കുറഞ്ഞ ഓക്സിജനിൽ നമുക്ക് ജീവിച്ചുപോകാം. ആ കാലാവസ്ഥാ പൊരുത്തപ്പെടലിനെയാണ് അക്ലമറ്റൈസേഷൻ എന്ന് പറയുന്നത്. അതായത് ലഡാക്കിൽ എത്തി താമസം തുടങ്ങിയാൽ രണ്ടുദിവസം യാത്രകൾ പാടില്ല. പകരം, താമസസ്ഥലത്തിൻറെ പരിസരപ്രദേശങ്ങളിൽ സാവധാനം നടന്നുനടന്ന് ലഡാക്കിൻറെ കാലാവസ്ഥയുമായി നമ്മൾ പൊരുത്തപ്പെടണം. അങ്ങനെ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ നാം ആദ്യം അനുഭവിക്കേണ്ടത് ഹിമശൃംഗങ്ങളല്ല, ആപ്രിക്കോട്ട് പഴങ്ങളുടെ പുളിയും മധുരവുമല്ല, മോട്ടോർ വാഹനങ്ങളിലൂടെയുള്ള സാഹസിക പ്രകടനങ്ങളുമല്ല, മറിച്ച്, ഓരോ ഭാരതീയൻറേയും തലച്ചോറിൽ ഭാരതീയതയുടെ...
Read More...
Read More
ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും യാത്രാകപ്പലായാലും ഒരുവേള വള്ളങ്ങളായാലും കെട്ടുവള്ളങ്ങളായാലും പണ്ടത്തെ പത്തേമാരികളായാലും വൈപ്പിൻ അവക്കൊക്കെ ഒരു ഇടത്താവളമോ അഭയാഴിമുഖമോ ആയിരുന്നു. പോർച്ചുഗീസുകാരുടെ കാലത്തും അതങ്ങനെ തന്നെ ആയിരുന്നു. നാവികരുടെ ഈ അഭയാടയാളം കണക്കിലെടുത്താവണം, പോർച്ചുഗീസുകാർ ഇവിടെ കടലിൽ തുറമുഖം തുറക്കുന്നിടത്തായി ഒരു കുരിശ് നാട്ടിയത്. വിശുദ്ധകുരിശ് അടയാളപ്പെടുത്തിയ വൈപ്പിനെ അവർ പിന്നീട് വിശുദ്ധകുരിശിൻറെ...
Read More...
Read More
ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിച്ച ചരിത്രമുറങ്ങുന്ന ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ദേവാലയം. ഒന്നാം ലോകമഹായുദ്ധ ത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകമായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കാണാം. വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ, കോളനിഭരണത്തിനായി ഇന്ത്യയിൽ അരങ്ങേറ്റിയ പോരാട്ടങ്ങളുടെ നേർസാക്ഷ്യം പറയുന്ന ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ഭൌതികാവശിഷ്ടം ഏതാനും കാലം അന്ത്യവിശ്രമം കൊണ്ടത് ഇവിടെയാണെന്നതും ഈ പള്ളിയുടെ ചരിത്ര ഗരിമ കൂട്ടുന്നുണ്ട്. പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിച്ചതായാണ് ചരിത്രം. അദ്ദേഹത്തിന്റെ ശരീരം ആദ്യം...
Read More...
Read More
അത്യാധുനിക ഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. റെയിൽ ഗതാഗതത്തിൽ വേഗതയുടെ വന്ദേ ഭാരത് ഓടിത്തുടങ്ങി. കൊച്ചി മെട്രോ റെയിൽ പോലെ തന്നെ കൊച്ചി വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. വീഡിയോ കാണാം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ഏപ്രിൽ മാസത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി ഒഴുകിത്തുടങ്ങി. ഇനി അടുത്ത നാളുകളിൽ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവും. 819 കോടി രൂപയാണ് കൊച്ചി വാട്ടർ മെട്രോ...
Read More...
Read More
ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....
Read More...
Read More
സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ ഒരു യാത്ര. ഇന്റർനെറ്റ് അഥവാ സൈബർ പ്ലാറ്റ്ഫോം അല്ലെങ്കിൽ സ്പെയ്സ് എന്നതിന്റെ മലയാള മൊഴിമാറ്റം നടത്തിയപ്പോൾ കിട്ടിയ ഒരു സാധാരണ വാക്കായിരിക്കണം പ്രതലം എന്നത്. പ്രതലം എന്നാൽ ഏതാണ്ട് സമതലസ്വഭാവമുള്ള ഒരു തലം എന്ന് വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ സൈബറിടങ്ങളിലെ തലമെന്ന് പറയുന്നത് സമതലസ്വഭാവമുള്ള പ്രതലമല്ല, മറിച്ച് അശാന്തമായ അലമാലകളുടെ...
Read More...
Read More
കാലം മാറുകയാണ്, അതിവേഗം. നമ്മുടെ സാമ്പത്തിക വിനിമയ സംവിധാനങ്ങളും അതിനൊപ്പം മാറുകയാണ്, വികസിക്കുകയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചത്. സാമൂഹ്യഅകലവും പരസ്പരമുണ്ടായിരുന്ന സമ്പർക്കത്തിന്റെ അടുപ്പവും കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി. നാണയവും കറൻസിയും കൈതൊടാത്ത കാലം വന്നതും അങ്ങനെയാണ്. എല്ലാവരും ഓൺലൈൻ സാമ്പത്തിക വിനിമയ സംവിധാനങ്ങളിലേക്ക് മാറി. സർക്കാരും ഓൺലൈൻ കുത്തകക്കാരും അത് നിർലോഭമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓൺലൈൻ കോർപ്പറേറ്റുകൾക്ക് കോവിഡ് മഹാമാരി കൊയ്ത്തുകാലമായി. ഇത്രയും ആമുഖമായി പറഞ്ഞത് നമ്മുടെ ഓൺലൈൻ സംവിധാനങ്ങൾ സാധാരണക്കാരിൽ ദുരന്തം വിതക്കുന്നതിനെ കുറിച്ച് പറയുന്നതിനുകൂടിയാണ്. അത്രക്ക് ഭീകരമാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ. ഓൺലൈൻ...
Read More...
Read More
The Japanese have complained that the Chinese procedure of taking swabs from the anus brings “Psychological distress”, hence the same should be discontinued. BBC has reported this news today. The anal swab collection is done on those Japanese who enter China and those who remain for quarantine. Some of the US diplomats who have undergone such tests also complained the same. In fact, China claims...
Read More...
Read More
Jacinda Ardern again won the hearts of New Zealand and now the ceremonious Prime Minister of New Zealand. Her Landslide victory has proved the relevance of the missionary and visionary role of a leader rather than the ever-acclaimed political role. She has proved it during the fatal Covid-time and victoriously unmasked the whole New Zealand. It was recently that the New Zealand Prime Minister Jacinda...
Read More...
Read More