അതിജീവനം

അതിജീവനം

തല, കാലിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

കാല്, കയ്യിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

കൈ, ഉടലിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

ഉടൽ, ഹൃദയത്തിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

ആരുടെ കരച്ചിലും കാതിലെത്തിയില്ല,

കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു.

ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല,

കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു.

അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ

നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്.

അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി.

അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ

മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു.