പ്രണയമിണങ്ങും ചൂണ്ടുവിരൽ

പ്രണയമിണങ്ങും ചൂണ്ടുവിരൽ

അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു.   പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി.   മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ…
നിറങ്ങൾക്ക് മരണമില്ല

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ…
അദ്വൈതാശ്രമചിന്ത-3

അദ്വൈതാശ്രമചിന്ത-3

ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ…