താമസമെന്തേ വരുവാൻ…എന്ന് എന്റെ കാല്പനിക പ്രണയിനിയോട് അന്നും ഇന്നും അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ കാല്പനിക പ്രണയിനി ഇന്നും എന്റെ അപേക്ഷ സ്വീകരിച്ചിട്ടില്ല. പക്ഷേ അക്കാലത്ത് ഞാൻ അതേ അപേക്ഷ ദാസേട്ടനും സമർപ്പിച്ചിരുന്നു. എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അധികം താമസമില്ലാതെ തന്നെ ദാസേട്ടൻ ഒരു നാൾ എന്റെ മുന്നിൽ നിർവൃതിയുടെ നിറസാന്നിദ്ധ്യമായി. അതേസമയം അവൾ ഇന്നും ഒരു മരീചിക പോലെ അകന്നകന്നുപോകുന്നു. പ്രണയം അനന്ത കാല്പനികമാവുമ്പോൾ സംഗീതം അനന്തമായ സാന്ത്വനമായി, തിരിച്ചറിവുകളായി ഇന്നും എന്റെ ഉള്ളം നിറച്ചുകൊണ്ടിരിക്കുന്ന ദാസേട്ടനൊപ്പമുള്ള ഓർമ്മകളിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. കാണാം വീഡിയോ.

Posted inTourism