Technology


കാണാതെ പോവരുത് ഈ മധുരക്കാഴ്ച

10

Dec 2024

കാണാതെ പോവരുത് ഈ മധുരക്കാഴ്ച

ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്. കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ്...

Read More...

Read More


ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

28

Nov 2024

ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars)  പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....

Read More...

Read More


സ്വിസ്സ് കുക്കു ക്ലോക്കുകൾ മുഴങ്ങുമ്പോൾ

28

Nov 2024

സ്വിസ്സ് കുക്കു ക്ലോക്കുകൾ മുഴങ്ങുമ്പോൾ

സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ  ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും കുക്കുക്ലോക്കുകളുണ്ട്. അത്തരം കുക്കുക്ലോക്കുകളുടെ കഥ പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വീഡിയോ കാണാം. ഫർട് വാഞ്ചൻ കരിങ്കാടുകളിൽ ക്ലോക്ക് നിർമ്മാണം ഒരു കുടിൽവ്യവസായമായിരുന്നു. പിന്നീടെപ്പോഴോ അതൊരു വ്യവസായമായി വളരുകയായിരുന്നു. ഇവിടുത്തെ മ്യൂസിയത്തിൽ പഴയ മരനിർമ്മിത ക്ലോക്കുളും, പതിനെട്ടാം നൂറ്റാണ്ടിലെ കുയിൽനാദമൊഴുക്കുന്ന കുക്കു ക്ലോക്കുകളും സുലഭമാണ്. ലോകത്തുനിന്നെമ്പാടുമുള്ള ക്ലോക്കുകളും ഇവിടെ...

Read More...

Read More


സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

08

Oct 2024

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ റോമാ സാമൃാജ്യത്തിന്റെ പ്രൌഡി കൊഴിയാത്ത വിശ്വാസികളുടെ ഭൂമി. അവിടവിടെ തനത് വാസ്തുതെറ്റിച്ചുകൊണ്ടുള്ള കെട്ടിടങ്ങളും കാണാം. യൂറോപ്പിന്റെ കേന്ദ്രബിന്ദുവാണ് ഈ ഭൂമിക. പച്ചയുടെ നിറഭേദങ്ങൾ കാണാം. റോൺ, റൈൻ നദികൾ സ്വരുക്കൂട്ടിയ സ്വിസ്സിലെ ഹരിതഭൂമിയിലിരുന്നും തടാകക്കരയിലിരുന്നും സ്വിസ്സ് ഹംസങ്ങളോട് പ്രണയസല്ലാപം നടത്തിയിരുന്നു ഞാൻ. നമുക്ക് ആ പ്രണയഹംസങ്ങളുടെ കഥകൾ കേൾക്കാം....

Read More...

Read More


സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

26

Sep 2024

സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം...

Read More


ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

24

Apr 2024

ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...

Read More...

Read More


തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

01

Jan 2024

തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ  രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...

Read More...

Read More


ഞാൻ ലോകത്തിന്റെ നെറുകയിൽ

01

Nov 2023

ഞാൻ ലോകത്തിന്റെ നെറുകയിൽ

ലേയിലെ ഈ പെട്രോൾ പമ്പിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചാണ് എല്ലാവരുടേയും കർദുങ്ങല ചുരം യാത്ര ആരംഭിക്കുക. വാഹനങ്ങൾ ചുരം കയറാനുള്ള മുൻകരുതലുകളും ഇവിടെ തുടങ്ങുന്നു. സംഘങ്ങളായി വരുന്നവർ യാത്ര പ്ലാൻ ചെയ്യുന്നതും ഇവിടെനിന്നായിരിക്കും. വീഡിയോ കാണാം. ഇനി ഞാനും സീറ്റി സ്കാനും പിന്നെ നിങ്ങളും ലോകത്തിന്റെ നെറുകെയിലേക്കാണ് പോകുന്നത്. മാനം തൊട്ടുനില്ക്കുന്ന കർദുങ്ങല ചുരം നമ്മൾ ഒരുമിച്ച് അനുഭവിക്കാൻ പോകുകയാണ്. ടിബറ്റ് ഭാഷയിൽ ലഡാക്ക് എന്നാൽ ചുരങ്ങളുടെ നാട് എന്നാണ് അർത്ഥം. 19300 അടി ഉയരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ഉമ്ലിങ്ങ് ലാ ചുരവും 17582 അടി ഉയരത്തിലുള്ള രണ്ടാമത്തെ...

Read More...

Read More