മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും

മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും

ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്. ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു,…
ശാന്തിസ്തൂപം- ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം

ശാന്തിസ്തൂപം- ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം

ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം.…
പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം

പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം

ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ…
ഈ പള്ളിയെ കടലെടുക്കുകയാണോ?

ഈ പള്ളിയെ കടലെടുക്കുകയാണോ?

ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും…
ആലുവ ശിവക്ഷേത്രം

ആലുവ ശിവക്ഷേത്രം

ത്രേതായുഗത്തിൽ സാക്ഷാൽ ശ്രീരാമൻ ശേഷക്രിയ നടത്തിയ ഒരു ഹോമസ്ഥലിയിലേക്കാണ് ഈ പാലം നമ്മേ കൂട്ടികൊണ്ടുപോകുന്നത്. ത്രിവേണി സംഗമം പുണ്യതീർത്ഥമാവുന്ന ഒരു ജലപരവതാനി കൂടിയാണ് ഈ ഭൂമിക. ഇവിടെ വച്ചാണ് ശ്രീരാമഭക്തനായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ തടഞ്ഞാക്രമിച്ചത്. തുടർന്നുണ്ടായ യുദ്ധത്തിൽ രാവണൻ…
തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ. ഏഴരപള്ളികളിലെ ഈ…
കോട്ട കാക്കുന്ന മഞ്ഞുമാതാവ്

കോട്ട കാക്കുന്ന മഞ്ഞുമാതാവ്

ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ…
ശ്രീഗൌരീശ്വര ചതുർമുഖക്ഷേത്രം

ശ്രീഗൌരീശ്വര ചതുർമുഖക്ഷേത്രം

കൊച്ചിക്കായൽ ശൃംഖലകൾക്കും അറബിക്കടലിനുമിടയിൽ  പ്രകൃതിരമണീയമായ വൈപ്പിൻ ദ്വീപിനോട് ചേർന്നുകിടക്കുന്നു ഈ ക്ഷേത്രം. നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും…
കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്. തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള…
ഏനാമ്മാവ് പള്ളിയുടെ കഥ

ഏനാമ്മാവ് പള്ളിയുടെ കഥ

എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി.…