സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.
28 Feb 2025

നമ്മളിൽ പ്രണയിക്കാത്തവർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പ് അനുഭവിക്കാത്തവരും ഉണ്ടാവില്ല. അത്തരമൊരു അവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്നുള്ളത് മന:ശ്ശാസ്ത്രകൌതുകം ഉണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും അനുഭവങ്ങളുടെ പാഠശാലയിൽ നിന്ന് നാം മനസ്സിലാക്കുന്ന എന്തെങ്കിലുമൊക്കെ ഗുണം ചെയ്യാതിരിക്കില്ല. ഈ ശബ്ദലേഖനത്തെ അങ്ങനെ കരുതിയാൽ മതി. വീഡിയോ കാണാം.

പ്രണയം പോലെ തന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പും സ്വാഭാവികമാണ്. ഇതാണ് ഒന്നാം പാഠം. രണ്ടിനും നമ്മുടെ മനസ്സിലും ഹൃദയത്തിലും മായ്ച്ചുകളയാനാവാത്ത സ്ഥാനം കാണും. അതുകൊണ്ടുതന്നെ, അത് മായ്ച്ചുകളയാൻ ശ്രമിക്കരുത്. അത് മായ്ച്ചുകളയാനായി കലഹിക്കരുത്. പരസ്പര ശത്രുതയും അരുത്. മറിച്ച്,  അതിനെ പ്രണയത്തിന്റെ ആരംഭകാലത്തേക്ക് കൊണ്ടുപോവുക. അതായത്, പ്രണയം മുളപൊട്ടാത്ത കാലത്തേക്ക്. ആ പരിശുദ്ധമായ, പഴയ സ്നേഹ-വാത്സല്യത്തിന്റെ കാലത്തേക്ക് കൊണ്ടുപോവുക. ആ സ്നേഹ-വാത്സല്യം തുടരുക. പ്രണയമില്ലാത്ത ആ സ്നേഹ-വാത്സല്യം തുടരുക. കഴിയുന്നതും കണ്ടുമുട്ടാൻ ശ്രമിക്കുക. പക്ഷേ, അതിന്നായി വാശിയോ കലഹമോ അരുത്.

ഒരു കപ്പ് കോഫിയോ ഐസ്ക്രീമോ ബിയറോ നമ്മേ ഊർജസ്വലരാക്കട്ടെ. സഹയാത്രകൾക്കും സമയം കണ്ടെത്തുക. ഉഭയകക്ഷി സമ്മതപ്രകാരമുള്ള, സഹശയനവും ഇക്കാലത്ത് പ്രാപ്യമാണെന്ന് ഓർക്കുക. അതൊരിക്കലും പ്രണയത്തിന്റെ സഹശയനമല്ല. മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജപ്രാപ്തിക്കായുള്ള സഹശയനമായിരിക്കണം, അത്. ഇത്തരത്തിൽ, പ്രണയത്തകർച്ചയെ സമീപിച്ചാൽ, പ്രണേതാക്കൾ പരസ്പരം സ്വച്ഛസ്വതന്ത്രരാവും. ഒരുപക്ഷേ, പുനർപ്രണയബന്ധിതരുമാവാം. എന്തായാലും,പ്രണയപ്പകയും പ്രണയത്തകർച്ചാകലഹവും നമ്മേ സ്വതന്ത്രരാക്കില്ല. സ്വാതന്ത്ര്യമാണല്ലോ ഈ ജീവിതം തന്നെ. അതിന് നമ്മുടെ പ്രണയം ഒരു തടസ്സമാവരുതല്ലോ.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *