പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി

പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി

ഞാനിപ്പോൾ നില്ക്കുന്നത് ഓർമ്മകളുടെ ഈർപ്പമുള്ള ഒരു ചരിത്രസ്ഥലിയിലാണ്. പെരിയാർ അറബിക്കടലിനെ ഉമ്മവക്കുന്ന സംഗമസ്ഥാനമാണിത്. പച്ചവിരിപ്പിന് മുകളിൽ പവിഴമല്ലികൾ പ്രണയമഴ പെയ്യുന്ന ഒരു പ്രണയസരോവം കൂടിയാണിത്. ഇവിടുത്തെ പ്രണയമഴയിൽ നനഞ്ഞൊട്ടിയ പ്രണയമിഥുനങ്ങൾ വാത്സ്യായന ശിലകളായി അവിടവിടെ ഉന്മാദം പൂത്തുകിടക്കുന്നുണ്ടാവും. ഇത് കൊടുങ്ങല്ലൂർ കോട്ട…
ഒമർഖയ്യാമിലെ ദാർശനിക സമന്വയം

ഒമർഖയ്യാമിലെ ദാർശനിക സമന്വയം

എഴുതാതിരിക്കാൻ കഴിയാതെ വരുന്നതാണ് ഒരു എഴുത്തുകാരന്റെ സ്വത്വം എന്നു പറയുന്നത്. എഴുത്തിനും എഴുതാതിരിക്കുന്നതിനും ഇടയിൽ അപ്രവചനീയമായ ഇടവേളകളാണുള്ളത്. ഡോ. ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ആ ഇടവേള ഏകദേശം ആറ് പതിറ്റാണ്ടായി എന്നത് കൌതുകരമാണ്. ഒപ്പം വായനക്കാർക്കത് നഷ്ടവുമാണ്. പതിറ്റാണ്ടുകളായി തന്നിൽ പതിയിരുന്ന ആ…
കണ്ട പൂരവും കാണാൻ പോകുന്ന തൃശൂർ പൂരവും

കണ്ട പൂരവും കാണാൻ പോകുന്ന തൃശൂർ പൂരവും

മൂന്നുതവണയെങ്കിലും തൃശൂർ പൂരം കണ്ട ഒരാളിൽ തൃശൂർ പൂരം ഒരു ബോറൻ തനിയാവർത്തനമാണ്. ഇതാണ് സത്യം. ഞങ്ങൾ തൃശൂർക്കാർ അനവധി തവണ പൂരം കണ്ടവരാണ്. ഞങ്ങളുടേത് പൂരപ്പെരുമയുടെ നാടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തൃശൂർക്കാർക്ക് പൂരം  ഒരു സാംസ്കാരിക ആചാരത്തിനും ഗൃഹാതുരതക്കപ്പുറവും അത്രയ്ക്ക്…
സർക്കാരും മെഗാമേളകളും

സർക്കാരും മെഗാമേളകളും

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം ആരംഭിച്ചു. ഏപ്രിൽ 18 മുതൽ 26 വരെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മെഗാ പ്രദർശനം ബഹു. റെവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.…
പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ

പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ

തീരങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തുന്ന തിരമാലകൾ പ്രത്യേകിച്ചും വർഷക്കാലങ്ങളിൽ തീരദേശങ്ങളിൽ വൻ നാശം വിതക്കുക പതിവാണ്. തീരദേശങ്ങളിലെ മനുഷ്യരേയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം അപ്പോൾ കടലെടുക്കും. തീരദേശവാസികളെ കണ്ണീരിലാഴ്ത്തുന്ന ഈ ദുരന്ത പ്രതിഭാസം എല്ലാ വർഷവും തുടന്നുകൊണ്ടേയിരിക്കും. അപ്പോഴൊക്കെ സർക്കാരും മാധ്യമങ്ങളും ഈ ദുരന്തം…
കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്. തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള…
ഏനാമ്മാവ് പള്ളിയുടെ കഥ

ഏനാമ്മാവ് പള്ളിയുടെ കഥ

എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി.…
എന്റെ സഞ്ചാരകഥകൾ

എന്റെ സഞ്ചാരകഥകൾ

ചരിത്രപരമായി പരിശോധിക്കുമ്പോൾ ചൈനക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാവുക സാധ്യമല്ല. മിങ്ങ് കല്ലറകൾ നമ്മോട് പറയുന്നത് അതാണ്. ചൈന ഇന്നും പറയുന്നു, ചക്രവർത്തിമാർ മരിച്ചിട്ടില്ല, അവർ ജീവിക്കുന്നു ഇന്നും കല്ലറകളിൽ, മിങ്ങ് കല്ലറകളിൽ.
സൈബറിടങ്ങളിലെ കലാസാഹിത്യം

സൈബറിടങ്ങളിലെ കലാസാഹിത്യം

സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ…