സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്
26 Sep 2024
ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം
ct william