Posted inNews
പെരിയാറിന്റെ വേണുഗായകർ
ഇക്കുറിയും ഓണം ഒറ്റയ്ക്കായിരുന്നു. യാത്ര തന്നെ ശരണം. ആലുവ ശിവക്ഷേത്ര ദർശനവും കഴിഞ്ഞ് പെരിയാറിന്റെ ഓളങ്ങളിൽ മോക്ഷപ്രാപ്തിയുടെ മന്ത്രമോതുന്ന തീരത്തുകൂടി നടക്കവേ കണ്ടുമുട്ടിയവരാണ് ഇവർ. വിജു ഭാസ്കറും സുഭാഷും. പിതൃതർപ്പണം നടത്തി കുളിച്ചുതോർത്തിയ ഇവരോട് വെറുതെ കുശലം പറഞ്ഞതാണ്. അപ്പോഴാണ് മനസ്സിലായത്…









