ഞാനിപ്പോഴും ഈ ഡിസ്നിലാന്ഡ് തടാകക്കരയിലാണ്. ഈ നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. ചുറ്റും കുളിർചൊരിയുന്ന പച്ചപരവതാനിയും പൂക്കളും കാണാം. ഈ പച്ചച്ചെടികളിലെല്ലാം ഇവിടുത്തെ ശില്പികൾ മരതകശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ആ ശില്പങ്ങളിൽ ഈ ജലാശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൂരെ ഡിസ്നിലാന്ഡ് ഗോപുരങ്ങൾ തിളങ്ങുന്നുണ്ട്. വീഡിയോ കാണാം. ഈ സുന്ദരനായ ചെറുപ്പക്കാരൻ ഇവിടെ കുട്ടികൾക്കുള്ള തൊപ്പികളും സ്വെറ്ററുകളും കളിപ്പാട്ടങ്ങളും വില്ക്കുകയാണ്. ഡിസ്നിലാന്ഡിൽ ഇവരെയൊക്കെ ചിത്രീകരിക്കുകയും കേൾക്കുകയും മാത്രമാണ് എന്റെ ജോലി. ഞാൻ എന്നെ അവന്, ഇഗ്ലീഷിൽ പരിചയപ്പെടുത്തി. ഞാൻ ഇന്ത്യയിൽനിന്നാണ്, പേരു് വില്യം എന്നൊക്കെ. എന്റെ പേരു് കേട്ടതും അവൻ സന്തോഷവാനായി. അവന് ഇംഗ്ലീഷ് അറിയാമായിരുന്നു. അവൻ...
Read More...
Read More
ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ഡില്നിലാന്ഡ് കഥാപാത്രങ്ങളേയും അവരുടെ ഭൂമികയേയും പഠിക്കാത്ത ആരും തന്നെ ഇവിടെ വന്നിട്ട് വലിയ പ്രയോജനമില്ല. കാരണം, ഈ ഭൂമിയും ചുറ്റുപാടുകളും അവരുടേതാണ്. വീഡിയോ കാണാം. ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ചുരുങ്ങിയപക്ഷം മിക്കിമൌസ് കാർട്ടൂൺ സിനിമ ഒരു വട്ടമെങ്കിലും നാം കണ്ടിരിക്കണം ഡിസ്നിവേൾഡ് കാണും മുമ്പ്. പണ്ടൊക്കെ നമ്മുടെ കുട്ടികൾ ഈ കാർട്ടൂൺ കാണുമ്പോൾ ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല, ഒരുനാൾ...
Read More...
Read More
ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്. കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ്...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ, ട്രാഫിക്ക് പോലീസുകാരുടെ ബഹളവും, അവരുണ്ടാക്കുന്ന ട്രാഫിക് ജാമ്മും ഇവിടെ കാണില്ല. നയനമനോഹരമാണ് ഈ സ്വിസ്സ് യാത്ര. കൺകുളിർയാത്ര. വീഡിയോ കാണാം ലൂസേൺ എത്താറായി. ലൂസേൺ നഗരക്കാഴ്ചകൾ കണ്ടുതുടങ്ങി. സ്വിസ്സ് നിർമ്മിതികളുടെ ശില്പാവിഷ്കാരങ്ങളും കണ്ടുതുടങ്ങി. സ്വിസ്സ് കൊടിതോരണങ്ങളും, റോഡിലെ പുഷ്പവിതാനങ്ങളും കണ്ടുതുടങ്ങി. ലൂസേൺ എത്തി. സഞ്ചാരികൾ ഫോട്ടോഷൂട്ട് ആരംഭിച്ചു....
Read More...
Read More
ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം...
Read More
കോവിഡിനുശേഷം മനുഷ്യർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഒരു മനം മാറ്റമുണ്ടായി. ഉണ്ടാക്കുന്ന പണം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിട്ട് സ്വന്തം വീട്ടിലിരുന്ന് തിന്നിട്ടും കുടിച്ചിട്ടും ആഘോഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന ഒരു തിരിച്ചറിവായിരുന്നു അത്. അതുകൊണ്ട്, ഉള്ള കാശൊക്കെ എടുത്ത് നാട് കാണാനും ആസ്വദിക്കാനും തീരുമാനിച്ചു മനുഷ്യർ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കൂടി കണ്ടപ്പോൾ ആ തീരുമാനത്തെ മനുഷ്യർ സർവ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. പിന്നെ പുതിയ തലമുറയുടെ ദേശാടനം കൂടി ആരംഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കാനില്ലെന്ന മട്ടിൽ മലയാളികൾ രണ്ടും കല്പിച്ച് ഊരുചുറ്റൽ ആരംഭിച്ചു. മാത്രമല്ല, സ്വന്തം മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും ഗാർഹിക പ്രാരാബ്ദങ്ങൾ,...
Read More...
Read More
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല. പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്...
Read More...
Read More
മാസ്കിൽ നിന്ന് മരണം വരേയുള്ള കൊറോണകാലം എന്റെ തൂലിക കോറിയിട്ട വരികൾ അഞ്ചുവർഷത്തിന് ശേഷം പ്രകാശിതമാവുകയാണ്. ഞാൻ മറന്നിട്ട വരികളാണ് ഈ കൊറോണ കാവ്യം....
Read More
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല, കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു. അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്. അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി. അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു....
Read More
അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...
Read More...
Read More