സർക്കാരും മെഗാമേളകളും

സർക്കാരും മെഗാമേളകളും
06 May 2022

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം ആരംഭിച്ചു. ഏപ്രിൽ 18 മുതൽ 26 വരെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മെഗാ പ്രദർശനം ബഹു. റെവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ വികസന വിളംബരം അനുഭവിക്കുന്നതോടൊപ്പം കാണികൾക്ക് സെൽഫി എടുക്കാനുള്ള ഒട്ടേറെ മനോഹരമായ സാധ്യതകളും സംവിധാനങ്ങളും മേളയിൽ പ്രകടമായിരുന്നു.

മേളയുടെ പ്രചരണാർത്ഥം നേരത്തെ തൃശൂരിൽ ഘോഷയാത്രയും നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വിളംബരമാണ്

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം. 180-ാളം സ്റ്റാളുകളുള്ള മെഗാമേള. സർക്കാരിന്റെ കീഴിലുള്ള മിക്കവാറും എല്ലാ വകുപ്പുകളും പ്രദർശന നഗരിയിൽ സാങ്കേതിക മികവോടെ അവരവരുടെ വികസന നേട്ടങ്ങളുടെ നിറ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കൂടുതൽ വർത്തമാനങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

അതേസമയും കെ റെയിലിന് പ്രാധാന്യമോ അമിത പ്രധാന്യംമോ കൊടുത്തതായി എവിടേയും പ്രകടമായില്ല.  പതിവുപോലെ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും മെഗാമേളയുടെ ഭാഗമായി നടക്കുന്നുണ്ട്.

കാണികൾക്ക് രുചിക്കൂട്ടായി കുടുംബശ്രിയുടെ ഫുഡ് കോർട്ടുമുണ്ട്.

മേളക്കകത്തെ സ്ഥിരം സ്റ്റേജിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികളും നടക്കുന്നുണ്ട്.

സാധാരണ പ്രദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണികൾക്കായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനുള്ള ഒരു ആവേശം സ്റ്റാളുകളിൽ നിയോഗിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ കണ്ടില്ല. എല്ലാവരും പ്രദർശന നഗരിയിലെ സുഖശീതളിമയിൽ കഴിഞ്ഞുകൂടുകയാണെന്ന് പറയേണ്ടിവരും.

അതേസമയം, സ്റ്റാളുകളിലും നിയോഗിക്കപ്പെട്ടവർ കരോക്കെ പാടിത്തകർക്കുന്നതായും കണ്ടു.

മേളയെ കുറിച്ചുള്ള വിശദാംശങ്ങളെകുറിച്ചുള്ള അതായത് സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള ലഘുലേഖ ചോദിച്ച് പിആർഡിയുടെ ഓഫീസിൽ തിരക്കിയപ്പോൾ അങ്ങനെയൊന്ന് ഇല്ലെന്നായിരുന്നു മറുപടി.

പത്രക്കുറിപ്പിന്റെ പകർപ്പിനായി ചോദിച്ചപ്പോൾ അതും തരാൻ നിർവ്വാഹമില്ലെന്നായിരുന്നു മറുപടി. എങ്കിൽ പിന്നെ ഈമെയിലായി അയച്ചുതരുമോ എന്ന് ചോദിച്ചപ്പോൾ അത് അക്രഡിറ്റഡ് മാധ്യമങ്ങൾക്ക് മാത്രമേ കൊടുക്കാൻ നിയമമുള്ളൂ എന്നായി മറുപടി.

ഓൺലൈൻ മാധ്യമങ്ങൾക്ക് കൊടുക്കാനും നിയമമില്ലെന്നും അവർ അടിവരയിട്ടു പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ ജനം പ്രദർശനം കാണ്ടാൽ മതി, സെൽഫി എടുത്താൽ മതി, കണ്ടു മടങ്ങിയാൽ മതി, കൂടുതലൊന്നും ചോദിക്കേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് തോന്നിപ്പോകും ഈ മെഗാമേള കണ്ടുമടങ്ങുമ്പോൾ.

 

Share

ct william

Leave a Reply

Your email address will not be published. Required fields are marked *