നിറങ്ങൾക്ക് മരണമില്ല
26 Nov 2022
മഴവില്ലായിരുന്നില്ല നീ
മനമാനത്തു പൂത്ത പൂമരം നീ
എന്നിട്ടും മാഞ്ഞതെന്തേ നീ
ഏനറിയാതെ മായുവതെങ്ങനെ.
മറയുക അസാധ്യം നിനക്ക്
മായുകയുമസാധ്യമെൻ
സൂര്യപഥങ്ങളിൽ
സൂക്ഷ്മ മേഘദളങ്ങളിൽ.
നിറങ്ങൾക്ക് മരണമില്ല
നിറമില്ലായ്മ മാത്രം
നിറയുമാ വർണ്ണങ്ങൾ
നിനച്ചിരിക്കാ നേരത്ത്.
അപ്പോഴുമീ മാനമുണ്ടാവും
എപ്പോഴും നിനക്കുദിക്കാൻ
മാനം മായുകില്ലൊരിക്കലും
മനമതു മായ്ക്കുകില്ലൊരിക്കലും.