അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി…
ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ…
ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ…
തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ

തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ

വർത്തമാനകാലമാണ്. തെരഞ്ഞെടുപ്പുവിശേഷങ്ങളാണ്. എന്തായാലും തെല്ലൊരു പ്രസവവേദനയോടെ സ്ഥാനാർത്ഥിപ്പട്ടിക റെഡിയായി. എന്നവച്ചാൽ ഉറപ്പാണ് സ്ഥാനാർത്ഥിപ്പട്ടിക. പുലി പോലെ വരുമെന്ന് കരുതിയ സ്ഥാനാർത്ഥികളാരും വന്നില്ല, പകരം എലിപോലെ സ്ഥാനാർത്ഥികൾ പതുങ്ങിപ്പതുങ്ങി വന്നുപോയി. ഇനി എലിയെ പുലിയാക്കുന്നതും പുലിയെ എലിയാക്കുന്നതുമെല്ലാം ചാനൽ ആചാര്യന്മാരുടേയും സർവ്വേക്കല്ലുകളുടേയും പണിയാണ്.…
തെരഞ്ഞെടുപ്പും വേഴാമ്പലുകളും

തെരഞ്ഞെടുപ്പും വേഴാമ്പലുകളും

ഓരോ തെരഞ്ഞെടുപ്പും ഓരോ ഉത്സവമാണ്. ജനാധിപത്യത്തിന്റെ തേരോട്ടമാണ്. തോരോട്ടമത്സരമാണ്. മത്സരത്തിൽ വിജയശ്രീലാളിതരാവുന്ന തേരാളികൾ പിന്നീട് ഒരു പഞ്ചവത്സരകാലത്തേക്കുള്ള ഭരണരഥ സാരഥികളാവുന്നു. അതുകഴിഞ്ഞാൽ വീണ്ടും ജനാധിപത്യത്തിന്റെ തേരോട്ട മത്സരം തനിയാവർത്തനമായി അരങ്ങേറുന്നു, മറ്റൊരു പഞ്ചവത്സരകാലത്തേക്ക്. മത്സരാർത്ഥികൾ മാറാം, മാറാതിരിക്കാം. പക്ഷേ, തെരഞ്ഞെടുപ്പുത്സവവും തേരോട്ടവും…