പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം…
ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ.…
നദികളുടെ രാസലീലയും ബുദ്ധനും

നദികളുടെ രാസലീലയും ബുദ്ധനും

ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത്…
വരാതിരിക്കില്ല വഴിതെറ്റിയവർ

വരാതിരിക്കില്ല വഴിതെറ്റിയവർ

നിനക്കറിയില്ലയീ എന്നെ എനിക്കറിയില്ലയീ നിന്നെ നമുക്കറിയില്ലയീ പ്രണയത്തെ പ്രണയത്തിന്നറിയില്ലയീ നമ്മേ.   വഴിവിളക്കുകളണഞ്ഞുപോയ് വഴിയറിയാതെ നിശ്ചലം ഞാൻ നീ പോയ വഴിയുമജ്ഞാതം നിന്നെയിനി തേടുകയുമസാധ്യം.   വരാമൊരാൾ ഒരുനാൾ ഈവഴി വരാതിരിക്കില്ല വഴിതെറ്റിയവർ ഉൾവെളിച്ചമായി വഴികാട്ടാൻ ഉൾവിളിയോടെ പുതുവഴി തേടി.  …
സൃഷ്ടിയുടെ നവമാധ്യമ പരിണാമം

സൃഷ്ടിയുടെ നവമാധ്യമ പരിണാമം

ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക…
പ്രണയമിണങ്ങും ചൂണ്ടുവിരൽ

പ്രണയമിണങ്ങും ചൂണ്ടുവിരൽ

അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു.   പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി.   മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ…
നിറങ്ങൾക്ക് മരണമില്ല

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ…
സ്വപ്നരതിസുഖസാരെ

സ്വപ്നരതിസുഖസാരെ

നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം…
ഇണങ്ങാതെ പിണങ്ങാതെ

ഇണങ്ങാതെ പിണങ്ങാതെ

അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും.…
നി ഞാനായപ്പോൾ

നി ഞാനായപ്പോൾ

നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ…