Posted inpolitics
തെരഞ്ഞെടുപ്പും വേഴാമ്പലുകളും
ഓരോ തെരഞ്ഞെടുപ്പും ഓരോ ഉത്സവമാണ്. ജനാധിപത്യത്തിന്റെ തേരോട്ടമാണ്. തോരോട്ടമത്സരമാണ്. മത്സരത്തിൽ വിജയശ്രീലാളിതരാവുന്ന തേരാളികൾ പിന്നീട് ഒരു പഞ്ചവത്സരകാലത്തേക്കുള്ള ഭരണരഥ സാരഥികളാവുന്നു. അതുകഴിഞ്ഞാൽ വീണ്ടും ജനാധിപത്യത്തിന്റെ തേരോട്ട മത്സരം തനിയാവർത്തനമായി അരങ്ങേറുന്നു, മറ്റൊരു പഞ്ചവത്സരകാലത്തേക്ക്. മത്സരാർത്ഥികൾ മാറാം, മാറാതിരിക്കാം. പക്ഷേ, തെരഞ്ഞെടുപ്പുത്സവവും തേരോട്ടവും…