Author Archives: ct william



ct william

അദ്വൈതാശ്രമ വിചാരങ്ങൾ
in Philosophy

അദ്വൈതാശ്രമ വിചാരങ്ങൾ

പ്രപഞ്ചസത്യാ-സത്ത-തത്ത്വങ്ങളെ അന്വേഷിക്കുന്നവരുടേയും ഗവേഷണം നടത്തുന്നവരുടേയും എണ്ണം എക്കാലത്തും തുടർന്നുകൊണ്ടിരിക്കും. അവർ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവങ്ങളിൽ ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കും. അപ്പോഴും ഒരു കൂട്ടർ അദ്വൈതത്തിന്റെ പൊരുളിൽ അടിയുറച്ചുനിന്നുകൊണ്ട് ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കും. അവർ ഏകമോ അനേകമോ ഭാവങ്ങളിൽ തടഞ്ഞുനില്ക്കാതെ അഗോചരവും അലക്ഷണവുമായ തലങ്ങളിൽ അദ്വൈതത്തെ ദർശിച്ചുകൊണ്ടേയിരിക്കും. ഇതാണ് അദ്വൈതദർശനത്തിന്റെ രത്നച്ചുരുക്കം. പാശ്ചാത്യരും പൌരസ്ത്യരും വിഭിന്നങ്ങളായ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവതലങ്ങളിൽ ഇതൊക്കെ സമർത്ഥിച്ചും നിരാകരിച്ചും അന്വേഷണം തുടരുമ്പോഴും, അദ്വൈതവാദത്തിന്റെ അവസാനവാക്കായി ആദിശങ്കരന്റെ  ആത്മാദ്വൈതവാദം ഈ പ്രപഞ്ചത്തിന്റെ നെറുകേയിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ അദ്വൈതം, ഋഗ്വേദത്തിന്റെ അസ്ഥിബലത്തിലും ഉപനിഷത്തിന്റെ പൂർണ്ണസ്ഥായിയിലും ഉയിർകൊണ്ട് ആദിശങ്കരഭാഷ്യത്തിൽ തത്ത്വമസിയായി സ്ഥിരപ്രതിഷ്ഠയായി. ശങ്കരകൃതികളിലൂടെ അവതരിപ്പിക്കപ്പെട്ട അദ്വൈതം പിന്നീട്...

Read More

0
13 Oct 2022
ആലുവ ശിവക്ഷേത്രം
in Relegion

ആലുവ ശിവക്ഷേത്രം

ത്രേതായുഗത്തിൽ സാക്ഷാൽ ശ്രീരാമൻ ശേഷക്രിയ നടത്തിയ ഒരു ഹോമസ്ഥലിയിലേക്കാണ് ഈ പാലം നമ്മേ കൂട്ടികൊണ്ടുപോകുന്നത്. ത്രിവേണി സംഗമം പുണ്യതീർത്ഥമാവുന്ന ഒരു ജലപരവതാനി കൂടിയാണ് ഈ ഭൂമിക. ഇവിടെ വച്ചാണ് ശ്രീരാമഭക്തനായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ തടഞ്ഞാക്രമിച്ചത്. തുടർന്നുണ്ടായ യുദ്ധത്തിൽ രാവണൻ ജടായുവിന്റെ വായും നടുവും വാലും അറുത്ത് കൊലപ്പെടുത്തിയതും ഇവിടെവച്ചാണ്. ജടായുവിന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ മൂന്നു പ്രദേശങ്ങൾ ഐതിഹ്യപ്രകാരം ഇങ്ങനെ- തല/വായ് ഭാഗം  വീണിടം, ആലുവായ മഹാദേവക്ഷേത്രപരിസരം, നടുഭാഗം വീണിടം, നടുങ്ങല്ലൂർ അഥവാ കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രസ്ഥലി, വാൽ ഭാഗം വീണിടം, തിരുവാലൂർ മഹാദേവ ക്ഷേത്രസമീപവും. അതുകൊണ്ടുതന്നെ...

Read More

0
10 Oct 2022
പെരിയാറിന്റെ വേണുഗായകർ
in News

പെരിയാറിന്റെ വേണുഗായകർ

ഇക്കുറിയും ഓണം ഒറ്റയ്ക്കായിരുന്നു. യാത്ര തന്നെ ശരണം. ആലുവ ശിവക്ഷേത്ര ദർശനവും കഴിഞ്ഞ് പെരിയാറിന്റെ ഓളങ്ങളിൽ മോക്ഷപ്രാപ്തിയുടെ മന്ത്രമോതുന്ന തീരത്തുകൂടി നടക്കവേ കണ്ടുമുട്ടിയവരാണ് ഇവർ. വിജു ഭാസ്കറും സുഭാഷും. പിതൃതർപ്പണം നടത്തി കുളിച്ചുതോർത്തിയ ഇവരോട് വെറുതെ കുശലം പറഞ്ഞതാണ്.  അപ്പോഴാണ് മനസ്സിലായത് രണ്ടുപേരും നടത്തിയത് പിതൃതർപ്പണമായിരുന്നില്ലെന്ന്. ഇനിയും മരിച്ചിട്ടില്ലാത്ത കലയുടെ പുനർജ്ജനി കുളിച്ചുതോർത്തിയവരായിരുന്നു ഇവർ. നമുക്ക് കലയുടെ ഈ ദേശാടനഭിക്ഷുക്കളുടെ കഥ കേൾക്കാം. ഇവരെ കാണുന്നവർ ഇവരിലെ ഇനിയും മരിച്ചിട്ടില്ലാത്ത കലയെ കാണണം. ഇവരെ ദത്തെടുക്കണം. ഇവർക്കും വേണം നമ്മുടെ കാലാലോകത്ത് ഒരിടം. വിജു ഭാസ്കറിന്റെ ഫോൺ നമ്പർ-9895865254. സീറ്റി സ്കാൻ...

Read More

0
10 Oct 2022
സ്വപ്നരതിസുഖസാരെ
in Literature

സ്വപ്നരതിസുഖസാരെ

നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം വിരിച്ചാടുന്നു സ്വപ്നരതിസുഖസാരെ സ്വപ്നമായുറങ്ങി ഞാൻ വീണ്ടും. വീണ്ടുമൊരുനാൾ നീയെത്തും വിണ്ടുകീറിയ കാൽപാദങ്ങളാൽ കൺമഷിവരണ്ട കൺകളാൽ കണ്ഠമടർത്തും കണ്ണീർമുത്തുമായ് അന്നേരമുണരും പുണരും നിന്നെ അന്നേരമില്ലാത്തൊരു ഞാനായ്.

0
04 Oct 2022
ഇണങ്ങാതെ പിണങ്ങാതെ
in Literature

ഇണങ്ങാതെ പിണങ്ങാതെ

അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും. കാണാമഴവില്ലിൽ നമുക്കൂയലാടാം സപ്തവർണ്ണമണികൾ പങ്കുവെക്കാം. ചക്രവാളങ്ങളിൽ നാം ചിറകടിച്ചസ്തമിക്കുമ്പോൾ പുനർജനിയിലുദിക്കാം നമുക്ക് പിറകെ പറക്കാതെ നുണയാം കൊക്കിലൂറും അവസാന കവിതയും.

0
02 Oct 2022
നി ഞാനായപ്പോൾ
in Literature

നി ഞാനായപ്പോൾ

നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ ചിപ്പികളിഴഞ്ഞു മദിച്ചു. നിന്റെ നേർത്ത വിരൽവലകളിൽ എന്റെ ചൂണ്ടുവിരൽ കിടന്നുപിടച്ചു. നിന്റെ കർണ്ണച്ചുഴികളിൽ എന്റെ സ്വരം കരഞ്ഞുതീർന്നു. നിന്നിൽ നീ ഞാനായപ്പോൾ എന്നിൽ നീയും ഞാനുമില്ലാതായി.

0
02 Oct 2022
പിറക്കാത്ത കുഞ്ഞ്
in Literature

പിറക്കാത്ത കുഞ്ഞ്

പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി ഉറക്കവും പിറക്കാത്ത കുഞ്ഞിന്റെ വിടരാത്ത വിതുമ്പലാവാന്നുണ്ട്. നീയെന്റെ ഉണർവ്വിലെ നീറുന്ന കൃഷ്ണമണിയായ് നീയെന്റെ ഉറക്കിലെ നീളുന്ന മരണമണിയായ് ഈറനണിയിക്കുന്നുണ്ട്.

0
02 Oct 2022
The Revolution of Human Relationships
in Life

The Revolution of Human Relationships

The next remarkable revolution will be the revolution of human relationships. The conventional relationship has begun either to come down or about to vanish. The concept of marriage has been re-defined or re-translated and has now been transformed into unconditional fantastic relationships. In effect, the concept of monogamy has become an idiotic tale and the revolutionary concept of non-monogamous relationships has emerged everywhere. Fortunately, the...

Read More

0
06 Aug 2022
തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി
in Relegion

തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ. ഏഴരപള്ളികളിലെ ഈ പള്ളിയും എഡി 52-ൽ വിശുദ്ധ തോമാസ് ശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വസിച്ചുപോരുന്നത്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സുവിശേഷ പ്രചാരണത്തിന് വളക്കൂറുള്ള മലബാർ പ്രദേശം ശ്ലീഹ തെരഞ്ഞെടുത്തതും എടുത്തുപറയത്തക്കതാണ്. ഈ പള്ളിയെ കൂടാതെ,  കൊടുങ്ങല്ലൂരിലും പാലയൂരും കൊല്ലത്തും നിരണത്തും നിലക്കലും പിന്നെ കേരള-തമിഴ്നാട് അതിർത്തിയിലെ തിരുവിതാംകോടും വിശുദ്ധ തോമാസ് ശ്ലീഹ പള്ളികൾ സ്ഥാപിച്ചതായാണ്...

Read More

0
27 Jul 2022
കോട്ട കാക്കുന്ന മഞ്ഞുമാതാവ്
in Relegion

കോട്ട കാക്കുന്ന മഞ്ഞുമാതാവ്

ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ എന്നറിയപ്പെടുന്ന മഞ്ഞുമാതാവിന്റെ തിരുസന്നിധിയിൽ. എറണാകുളം വൈപ്പിൻ ദ്വീപിൽ പള്ളിപ്പുറം കോട്ടക്കരികെയാണ് ഈ സവിശേഷമായ മഞ്ഞുമാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച സാക്ഷാൽ പോർച്ചുഗീസ് വാസ്തകലയിലധിഷ്ടിതമായ ദേവാലയമാണിത്. ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും...

Read More

0
20 Jul 2022
Page 3 of 612345...Last »